അരികേ

കവിത കൊണ്ട്

ഉടയാടകളൂരി

ഭോഗിക്കാൻ മറന്ന്

മടങ്ങുമ്പോൾ

പിൻകഴുത്തിൽ

നാവിനാൽ

നീ കൊത്തിയിട്ട

മുദ്രയേത്

2

എന്റെ ശരീരത്തിനുള്ളിൽ നീയും

നിന്റെ ശരീരത്തിനുള്ളിൽ ഞാനും

പാർപ്പുറപ്പിക്കുന്നു.

ശരീരം വീടാകുന്നു

പുറത്ത് മഴ പെയ്യുന്നു

പിരിയാൻ നേരമായി.

3

വരിക വസന്തമേ

വരിക 

വാടക്കാറ്റേ

വരി

കരി

കത്തിരി

(വരികരികത്തിരി….)

ഞാനിന്ന് പാടിത്തുടങ്ങുന്നു, ചങ്കൊണ്ടോ പറക്കൊണ്ടോ എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിസിവി കവിതാ പുരസ്കാരം, കവിമൊഴി ആർ.രാമചന്ദ്രൻ കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിൽ മലയാളത്തിൽ ഗവേഷണം നടത്തുന്നു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി.