ഒസ്സാത്തി, തീരെ ചെറിയ ചിലർ ജീവിച്ചതിന്റെ മുദ്രകൾ എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു. റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ അദ്ധ്യാപിക. കാഞ്ഞങ്ങാട് സ്വദേശി.

മാറ്റമില്ലാത്ത ജീവിത്തിന്റെ പേരാണ് സൽമ

ആദ്യ ചെറുകഥാ സമാഹാരം ഭാവങ്ങൾ. ആശാൻ സാഹിത്യവേദി പുരസ്കാരം, കേരള കലാകേന്ദ്രയുടെ കമലസുരയ്യ സ്പെഷ്യൽ ജൂറി സാഹിത്യപുരസ്കാരം എന്നിവ ലഭിച്ചു. പെണ്മഴയോർമ്മകൾ, പലവഴിക്ക് ഒഴുകുന്ന പുഴകൾ,എന്റെ പുരുഷൻ തുടങ്ങിയ ആന്തോളജിയിൽ സൃഷ്ട്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥകളും എഴുതുന്നു. അഭിഭാഷകയാണ്. പെരുമ്പാവൂർ സ്വദേശി..
ജീവിതം എന്ന ജയിൽ ഒരിക്കലും ഇടിഞ്ഞു വീഴുന്നില്ല, തകർക്കപ്പെടുന്നുമില്ല. കാരണം മതം കൊണ്ട് അതിന്റെ ഭിത്തികൾ അനുദിനം ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അൻവറിന്റെയും സൽമയുടെയും ജീവിതം ഈ യാഥാർഥ്യങ്ങളെ കാട്ടിത്തരുന്നു ബീനയുടെ ഒസ്സാത്തി എന്ന നോവലിലൂടെ. മലയാളത്തിൽ അപൂർവമായി മാത്രം കൈകാര്യം ചെയ്തിട്ടുള്ള മുസ്ലിം സാമുദായിക ഉച്ചനീചത്വങ്ങളെ തുറന്നുകാട്ടുന്നു ഈ പുസ്തകം. 

അൻവറിന്റെ മരണം  അയാൾ ജീവിതത്തോട് പുലർത്തിയ സത്യസന്ധതയുടെ അവസാനമല്ല. പക്ഷെ സൽമയ്ക്ക് അത് അവളുടെ ജീവിതാവസ്ഥകളുടെ തീക്ഷ്ണതയെ ഒന്നുകൂടി കഠിനമാക്കിയ വഴിത്തിരിവായിരുന്നു. കാലാകാലങ്ങളായി മതത്തിന്റെ വളം വലിച്ചെടുത്ത് വളർന്നു പന്തലിച്ച ചില നിഷ്ട്ടകളുണ്ട് സമൂഹത്തിൽ. ആ സാഹചര്യങ്ങളിലേക്ക് ഒരാൾ ജനിക്കുക എന്നാൽ ജീവപര്യന്തമുള്ള ഒരു തടവ് ശിക്ഷയിലേക്കു പ്രവേശിക്കുക എന്നുതന്നെയാണ്. അതിനെതിരെയുള്ള പ്രതിക്ഷേധങ്ങൾ എല്ലാം ചെറിയ ചെറിയ തടവുചാടൽ ശ്രമങ്ങൾ എന്നല്ലാതെ ജീവിതം എന്ന ജയിൽ ഒരിക്കലും ഇടിഞ്ഞു വീഴുന്നില്ല, തകർക്കപ്പെടുന്നുമില്ല. കാരണം അതിന്റെ ഭിത്തികൾ മതം കൊണ്ട് അനുദിനം ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അൻവറിന്റെയും സൽമയുടെയും ജീവിതം ഈ യാഥാർഥ്യങ്ങളെ കാട്ടിത്തരുന്നു ബീനയുടെ ഒസ്സാത്തി എന്ന നോവലിലൂടെ. 

മുസ്ലിം ജീവിത പശ്ചാത്തലത്തിൽ എഴുതപെട്ട സാമൂഹ്യ വിമർശനപരമായ നോവലാണ് ഒസ്സാത്തി. ഒസ്സാൻ എന്ന് വിളിക്കപ്പെടുന്ന ക്ഷുരക വിഭാഗത്തെ വിദ്യാഭ്യാസം കൊണ്ടും സമ്പത്ത് കൊണ്ടും ഉന്നതിയിൽ എത്തിയാലും പലപ്പോഴും മതസമൂഹം അംഗീകരിക്കാറില്ല. മനുഷ്യസമത്വത്തിനെ ഉത്ബോധിപ്പിക്കുന്ന ഇസ്ലാം മതത്തിലെ ഇപ്പോഴും നിലനിക്കുന്ന വേർതിരിവുകളിലൊന്നാണ് അത്. ദൈവമെന്നത് വിശ്വാസത്തിനപ്പുറം സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും മതപരിവേഷത്തിൽ കടന്നു ചെല്ലാൻ കഴിയും വിധം ഒരു പടച്ചട്ടയായി ഉപയോഗിക്കപ്പെടുന്നുണ്ട് പണ്ടുകാലം മുതൽക്കേ. പരിഷ്‌കൃത സമൂഹത്തിലും അതിനു വലിയ മാറ്റങ്ങൾ ഒന്നുമില്ല. 

ചെയ്തു പോന്ന കുലത്തൊഴിലിന്റെ അടിസ്ഥാനത്തിൽ ജാതികളായി തരം തിരിക്കുന്ന വ്യവസ്ഥിതി ഹിന്ദുമതത്തിൽ മാത്രമല്ല മറ്റു മതങ്ങളിലും നിലനിൽക്കുന്നുണ്ട്. ക്ഷുരകൻമാരേയും നെയ്ത്തുകാരേയും മത്സ്യകച്ചവടം നടത്തുന്നവരേയും പൂർണ്ണമായും അംഗീകരിക്കാനും വീടിന്റെ അകത്തളത്തിലേക്ക് സ്വീകരിക്കുവാനും അവരുമായി വിവാഹബന്ധം സ്ഥാപിക്കുവാനും മടികാണിക്കുന്ന ആഭിജാത്യ മുസ്ലിം ക്രിസ്ത്യ കുടുംബങ്ങൾ ഇന്നും നമുക്കിടയിൽ ഉണ്ട്. ഒസ്സാത്തി ഈ വ്യവസ്ഥിതിയെ യാഥാർത്യബോധത്തോടെ കാണിച്ചു തരുന്നു. 

ഒസ്സാൻ മൊയ്തൂട്ടിയുടെ മകൾ സൽമയുടെ ജീവിതമാണ് ഒസ്സാത്തി എന്ന നോവൽ. നാട്ടിലെ അറിയപ്പെടുന്ന മുസ്ലീ കുടുംബാംഗമായ അൻവർ സ്വന്തം ഇഷ്ട്ടപ്രകാരം സൽമയെ വിവാഹം കഴിക്കുന്നതും അതിന്റെ പേരിൽ  അനുഭവിക്കേണ്ടി വരുന്ന ഉച്ചനീചത്വങ്ങളും ആണു കഥാപ്രമേയം. ഈ വിവാഹത്തോടെ വീട്ടിൽ ഒറ്റപ്പെടേണ്ടി വന്ന അൻവർ മരണംവരെ ആ വേർതിരിവ് അനുഭവിക്കേണ്ടി വരുന്നു. കുടുംബത്തിന്റെ നെടുംതൂണ് എന്ന വേഷമെടുത്തു ആടേണ്ടി വരുമ്പോൾ ജീവിതത്തിൽ കരുതിവെച്ചിരുന്നവയെല്ലാം അയാൾക്ക് നഷ്ട്ടപ്പെടുത്തേണ്ടി വരുന്നു. പ്രവാസജീവിതത്തിലെ സൗഹ്യദത്തിന്റെ കെട്ടുറപ്പും ഉൾകൊള്ളേണ്ടിവരുന്ന കഷ്ട്ടപ്പാടുകളും യാഥാർത്ഥൃ ബോധത്തോടെ ഈ നോവലിൽ വരച്ചു ചേർത്തിരിക്കുന്നു.

വിവാഹത്തോടെ തുടർപഠനം നിഷേധിക്കപ്പെട്ട് അടുക്കളയിലും മറ്റുള്ളവരുടെ സ്വാർത്ഥതയിലും ഒതുങ്ങേണ്ടി വരുന്ന സൽമയ്ക്ക് അൻവറിന്റെ മരണത്തോടെ വരുന്ന മാറ്റങ്ങൾ അനന്തമായി തുടരുന്ന സ്ത്രീ ജീവിത പകർച്ചകൾ ആണ്. അടിച്ചമർത്തുന്ന സാംസ്കാരിക വ്യവസ്ഥകൾക്കുമെതിരെയുള്ള ഒറ്റയാൾ പോരാട്ടമായി ജീവിതത്തെ മാറ്റുന്ന സൽമയെ നമ്മളിൽ അവിശേഷിപ്പിച്ചാണു നോവൽ അവസാനിക്കുക. 

തീർച്ചയായും പരിഷ്ക്യത സമൂഹത്തിന്റെ മുന്നിൽ ചില ചോദ്യങ്ങൾ  ഉയർത്തുന്നുണ്ട് ഈ നോവൽ. അതോടപ്പം കാലഹരണപ്പെട്ട മതനിയമങ്ങൾക്ക് മുൻപിൽ ഇന്നും സ്ത്രീകൾ അബലകളായി തുടരുന്നു എന്ന സത്യത്തെ ശക്തമായ ഭാഷാശൈലിയിൽ ചൂണ്ടികാണിക്കുന്നുമുണ്ട് എഴുത്തുകാരി.


Login | Register

To post comments for this article