ശ്രീകൃഷ്ണപുരം സ്വദേശി .ഇപ്പോൾ ദുബായിൽ ബാങ്കിങ് മേഖലയിൽ ജോലിചെയ്യുന്നു. ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്
"കോരപ്പനാൽ വെയിൽ ഏൽക്കാത്ത ഒരു പേര്" ആദ്യ കവിതാസമാഹാരം .

ചുമര്, മതിലിനോട് ഇങ്ങനെ...

അവർ,

ജോലിക്കാരിയോ, എഴുത്തുകാരിയൊ അല്ല.

അയലത്തെയൊരു വീട്ടമ്മ.

രണ്ടോ മൂന്നോ ഉള്ള കുഞ്ഞുങ്ങൾക്ക്

മൂന്നു നേരം അന്നം വിളമ്പിയും

നേരം വിട്ടു വരുന്ന കണവനെ കാത്തും

വയസ്സായവൾ.

ഉണക്കാനിട്ട,

പുഴുങ്ങിയ നെല്ല് പെറുക്കാൻ വരുന്ന

കോഴികളെ

ഇടം കൈ കൊണ്ട് ആട്ടിയും,

അടുക്കള മുറ്റത്ത് വലംകൈ കൊണ്ടവർക്കു വെന്ത വറ്റുകളെറിഞ്ഞും

കണക്ക് സൂക്ഷിക്കുന്നവൾ.

അവർ, ഇന്നലെ,

തൊടിയിലെ വെയിലേറ്റു വീണും, കരയാതെ മുറിഞ്ഞവൾ,

അടുക്കള ചുമരിനോടൊരു, കുഞ്ഞു രക്തം

വീണ് നനഞ്ഞ ദിനപത്രം നിവർത്തി

തേങ്ങുന്നു,

ഇതാരുടെ മകൾ, പെങ്ങൾ ?

അടർന്ന ഭിത്തിയുടെ ചുണ്ടിടറി,

ഞാൻ വാക്കുകൾ മുറിച്ച കവിതയാണ്

ആണിയിളകി,

രസ തൊലി കീറിയ ഒരു കണ്ണാടി.

നിലവിളികൾ കൊണ്ട് കേൾവിയും , കണ്ണീര് തെറിച്ചു കാഴ്ചയും തടസ്സപ്പെട്ട

സാക്ഷി.

പിടഞ്ഞ ശേഷം പാതി

മയക്കത്തിൽ വിഴുമ്പോളവൾ കേട്ടത് .

കുറച്ചു കെട്ടുകളെങ്കിലും ,

അടർന്നു വീഴുന്ന കാവലുകൾക്ക് പകരം. പാതയോരത്തെ മതില്, പിന്നെ

പൊരേയെന്ന്, ചുമര് കരഞ്ഞതാണ്


ഒരു അമ്മയുടെ മിഴി നിറഞ്ഞയിടയിലുടെ....

അച്ഛനോട് എന്നപോലെ...


Login | Register

To post comments for this article