കോട്ടയം നഗരസഭാ ഉദ്യോഗസ്ഥ . ആനുകാലികങ്ങളിൽ എഴുതാറുണ്ട്.

ഒറ്റഹൃദയങ്ങള്‍

 ഒറ്റപ്പെടുന്ന ഹൃദയങ്ങളെ അടുത്തറിഞ്ഞിട്ടുണ്ടോ

അവരെപ്പോഴും ചിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും

ഏതാള്‍‍ക്കുട്ടത്തിലും കാണും പുഞ്ചിരിക്കുന്ന ഹൃദയവുമായവര്‍

അവരുടെ മിഴികളിലേക്ക് ഉറ്റുനോക്കിയിട്ടുണ്ടോ

നോക്കിയാല്‍കാണാം, പെരുമഴപെയ്യുന്ന നേരവും

ആ വേലിയേറ്റങ്ങളില്‍ നിറഞ്ഞു തുളുമ്പുന്ന മിഴികളെ

ചിരിയിലൊതുക്കാന്‍ ശ്രമിക്കുന്നത്

അവരെപ്പോഴും ഒരു തോടിനുള്ളിലേക്ക് തങ്ങളുടെ സ്വപ്നങ്ങളെ

പൂഴ്ത്തി വെയ്ക്കും, പുറമേ സന്തോഷമഭിനയിച്ച്

ആര്‍ത്തു ചിരിച്ചൊരു ശലഭം കണക്കേ നിറഞ്ഞാടും

ചിലനേരമവരുടെ ഒറ്റഹൃദയം വിങ്ങുമ്പോള്‍

ആരും കാണാതെ, അറിയാതെ

നിലയില്ലാക്കയത്തിലെന്നപോലെ ഭൂമിയേക്ക് ആര്‍‍ത്തലച്ചു പെയ്തിറങ്ങും

ആ നേരമവരെ ചേര്‍ത്തുപിടിക്കുകില്‍

ആ ഒറ്റഹൃദയങ്ങള്‍ നിങ്ങളെ സ്നേഹത്തിന്റെ മായാലോകത്തെ

രാജകുമാരിയാക്കും..Login | Register

To post comments for this article