ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുന്നു. രണ്ടു കവിതാസമാഹാരത്തില്‍ കവിതകളുണ്ട്.തിരുവനന്തപുരത്ത് താമസം

അദൃശ്യദേവത

ആദ്യമായി കണ്ടുമുട്ടിയ വിശുദ്ധദിനത്തിൽ 

നാമിരുവരും മൂകരായിരുന്നു. 


മുറിവുകളിൽ നിന്നും രക്ഷനേടി, 

മരച്ചില്ലകളിൽ അഭയം തേടി 

പരസ്പരം ധാരണ വളർത്താനുള്ള 

ഉപായമായിരുന്നില്ല മൗനം  കൊണ്ടുള്ള 

വഴിപാടുകൾ. 


ഹൃദയസ്പന്ദനങ്ങളിൽ നിന്നും, 

നാവിൽനിന്നും പകരുന്ന 

തണുത്താത്മാക്കളുടെ നിശ്വാസമല്ല 

നമ്മെ ഒരുമിപ്പിക്കുന്നതു. 


നിഷേധിക്കാൻ വയ്യാത്ത 

ഏതോ മാന്ത്രിക മധുര ചുണ്ടുകളുടെ 

ഐക്യതയാകാം  നമുക്കിടയിൽ. 


ഒരിക്കലുമുരുകാത്ത 

കൂറ്റൻഗോപുരത്തിൽ, 

പകലിന്റെ വെളിച്ചത്താൽ  

നീയെന്നെ ജീവിതവസ്ത്രമണിയിച്ചു . 


അദൃശ്യദേവതയുടെ 

സ്പർശനത്താൽ അടുത്തറിയുന്ന  നമ്മൾ 

സന്തോഷത്തോടെ തുന്നിച്ചേർക്കുന്നത് 

പടർന്നു പന്തലിച്ച ചിന്തയിൽ പിറന്ന 

നമ്മുടെ  സ്വപ്നങ്ങളെയാണല്ലോ.


Login | Register

To post comments for this article