കണ്ണൂർ ജില്ലയിലെ എടക്കാട് സ്വദേശി. ആനുകാലികങ്ങളിൽ എഴുതാറുണ്ട്. കണ്ണൂർ ജില്ലാ സഹകരണബാങ്കിൽ
അക്കണ്ടൻറായി ജോലി ചെയ്യുന്നു.

പനിച്ചൂട്

വെയിലുച്ചിയിലാളി-

ക്കടുംവർണ്ണങ്ങൾ 

തേച്ചപൂവാടിതോറും

ജ്വരത്തിൻ ജ്വലിക്കുന്ന

ചിറകുംപേറിഞാനലയവേ..........

വെൺകപോതമുണ്ടൊന്നു

കുറുകിപ്പതുങ്ങിയാ

മച്ചകത്തിൻമേലെ

കൺപൂട്ടിയിരിക്കുന്നു,

എത്തിടാറുണ്ടെന്നും 

വാതിൽപ്പടിയിൽ

പ്പകർന്നൊരാ പങ്കു-

പറ്റുവാൻ,പിന്നെ

യുമ്മറപ്പടിയിലെ

യിത്തിരിതണലിലൊ

ന്നിളവേൽക്കുവാനായി.

നിൻകരതലംവിദ്യുൽ

രേണുപോൽതട്ടുന്നേര

മുറക്കം നടിക്കവേ,

ജ്വരത്തിൻ വിഷജ്വാല

ജ്വലിക്കും ഞരമ്പുകൾ

പിടയുന്നൊരു തണു

തനുവിൽപ്പടരുന്നു.

മോഹമീത്തിളക്കുന്ന

പനിച്ചൂടിലുരുകി

യൊരു നീലപ്പട്ടംപോൽ

വാനത്തിൻറെനെറുക

തേടിത്തേടിയലയാൻ...


Login | Register

To post comments for this article