ഓൺലൈൻപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുത്തുന്നു. പറവൂർ കരുമാല്ലൂർ സ്വദേശി . മസ്കത്തിൽ ജോലി ചെയ്യുന്നു .

പരിവർത്തനം

ഒരു മഴക്കാലം 

എൻെറ തിരികെയുള്ള 

വഴികളിൽ 

ഇരുട്ടു വീഴ്ത്തുന്നു. 

കൊഴിഞ്ഞ ഇലകളിലെ 

ജലത്തുള്ളികൾ 

കാലിലൊരു നനവു പടർത്തി 

തോർന്ന മഴയുടെ 

വിരഹതകളിൽ കുളിരു പകരുന്നു.

രാത്രി മഴയുടെ തണുപ്പിൽ 

പുതച്ചു ഉറങ്ങുന്ന വീടുകൾ 

അരണ്ട വെളിച്ചത്തിൽ 

കണ്ണുമൂടിയ ശരീരങ്ങൾ 

സ്വപ്നങ്ങളായി പറന്നുപോകുന്നു.

മഴകിളികളുടെ പാട്ടിലാത്ത 

നനഞ്ഞ വഴികൾ 

അവസാനിക്കുന്നത് 

വെളിച്ചമില്ലാത്ത 

ഉറങ്ങുന്ന വീടുകളിലേക്കാണ് 

അവിടെ ഇനി മരം പെയ്യണം 

പലവിധം ഇലകളിലാത്ത മരങ്ങൾ.


Login | Register

To post comments for this article