കേന്ദ്രസാഹിത്യ അക്കാദമി യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിന്

കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരത്തിന് 

അശ്വതി ശശികുമാർ അർഹയായി. ജോസഫിന്റെ മണം എന്ന 20 ചെറുകഥകൾ അടങ്ങിയ സമാഹാരമാണ് അശ്വതിതിക്ക് അവാർഡ് നേടിക്കൊടുത്തത്.

തുഞ്ചൻ സ്മാരക പുരസ്കാരം, ഇ.പി.സുഷമ അങ്കണം അവാർഡ്, കൈരളി അറ്റ്ലസ് അവാർഡ്, വൈക്കം മുഹമ്മദ് ബഷീർ അവാർഡ്, കാക്കനാടൻ പുരസ്‌കാരം, മനോരമ ശ്രീ അവാർഡ്, വെളിച്ചം മാധ്യമം അവാർഡ്, കഥ മാഗസിൻ കഥാ പുരസ്കാരം തുടങ്ങിയവായും നേടിയിട്ടുണ്ട്.

കോട്ടയം സ്വദേശിയായ അശ്വതി എൻജിനിയറിങ്‌ ബിരുധധാരിയാണ്. എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഭർത്താവ് സുനിലിനൊപ്പം ആഗ്രയിലാണ് താമസം.


Login | Register

To post comments for this article