ആദ്യസമാഹാരം കസവുകടല്‍. തോന്ന്യാക്ഷരം എന്ന കവിതാ ബ്ലോഗ്. കാലിക്കറ്റ് സര്‍വകലാശാല മലയാളവിഭാഗത്തില്‍ നിന്നും പിജി കഴിഞ്ഞശേഷം വടകര കോ ഓപ്പറേറ്റീവ് കോളജില്‍ മലയാളം അധ്യാപകന്‍. തുടര്‍ന്ന് മംഗളം പത്രത്തില്‍ റിപ്പോര്‍ട്ടര്‍. ഇപ്പോള്‍ മനോരമയില്‍ മലയാളമനോരമയിൽ ചീഫ് സബ് എഡിറ്റർ.

കനല്‍

അത്രമേല്‍

സ്നേഹിക്കയാല്‍

ഒരു വാക്കും പറഞ്ഞില്ല,

നിന്‍ മൊഴിത്തുമ്പ-

ത്തൂഞ്ഞാല്‍ കെട്ടി

പറന്നില്ല!


അത്രമേല്‍

സ്നേഹിക്കയാല്‍

ഒരു നോക്കും നുകര്‍ന്നില്ല,

കടല്‍ത്തിരതന്‍

നെഞ്ചിന്‍ ചൂടേറ്റു-

പ്പായുറഞ്ഞില്ല!


അത്രമേല്‍

സ്നേഹിക്കയാല്‍

നിന്‍ നിഴല്‍ കണ്ടില്ല,

നിറമഞ്ഞിന്‍ തുമ്പത്ത്

ഉറങ്ങാതുഴലാ-

തുണര്‍ന്നില്ല!


അത്രമേല്‍

സ്നേഹിക്കയാല്‍

ഒരു നോവും തടുത്തില്ല,

മണ്‍വീണതന്‍

മടിത്തട്ടില്‍ തല

ചായ്ച്ചു മരിച്ചില്ല!


അത്രമേല്‍

സ്നേഹിക്കയാല്‍

ഒരു നാളും പിരിഞ്ഞില്ല,

കടവത്തെ ഒറ്റയാന്‍

വിളക്കുമരം 

കണ്ണടച്ചില്ല!


മൊഴിയാനൊരു

വാക്കും, പകുക്കാന്‍

ഒരു പിടി നോവും

അലിയാനരികിലെന്‍

നിഴലും നിലാവും!

കെടുത്താനാകില്ല

കനല്‍, കൊളുത്താം

ചിതയിലെ വെളിച്ചം,

സ്മൃതിയുടെയീറന്‍

പ്രണയജ്വാല!


Login | Register

To post comments for this article