തസറാക് എന്നത് ഭാഷയുടെയും സാഹിത്യത്തിന്റെയും കടന്നുവന്ന നാൾവഴികളിലെ ഒരു അടയാളമാണ്. ഏതോ ഒരു സ്ഥലനാമം എഴുത്തിലെ ഇതിഹാസ രൂപകമായി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് മാധ്യമ രൂപങ്ങളിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ അതിനു തസറാക് എന്ന പേര് സ്വീകാര്യമായത്.

സാമൂഹിക വിഷയങ്ങൾക്കുപരി സാഹിത്യ രചനകൾക്ക് ഒരു ഓൺലൈൻ ഇടം എന്ന നിലയ്ക്ക് തസറാക്കിനു ഉത്തരവാദിത്വങ്ങൾ ഏറെയുണ്ടാകും. എഴുത്തിന്റെ പുതു വഴികൾ തുറക്കുക മുതൽ പരിണിതപ്രജ്ഞവരെ പ്രണമിക്കുക വരെ ഇതിന്റെ കടമകളാണ്.

എഴുത്തുകാരും വായനക്കാരും ചേരുന്ന ഒരു പുതിയകാല വിനിമയം സൃഷ്ടിക്കാൻ ഗലേറിയ എന്റർടൈന്മെന്റ്സ് എന്ന സാംസ്‌കാരിക സ്ഥാപത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ് തസറാക്.കോം. വായനയും കേൾവിയും കാണലും ഒരുമിക്കുന്ന ഒരു സാഹിതീയ സംവേദനം ഒരുക്കാനുള്ള ശ്രമമാകും ആദി മധ്യാന്തം മലയാളത്തിനായി സമർപ്പിക്കുന്ന തസറാക്.കോം.