കാലിയോപ്പിന്റെ ലൈംഗിക രാഷ്ട്രീയ ചരിത്രം സ്മിർണ എന്ന ഗ്രീക്ക് ടർക്കി നഗരത്തിലാണ് മൂന്ന് തലമുറയുടെ കഥ തുടങ്ങുന്നത്. ലെഫ്റ്റി, ഡെസ്ഡമോണ എന്നീ സഹോദരങ്ങളുടെ ജീവിതത്തിൽ നിന്നും. 1922ലെ ഗ്രേറ്റ് ഫയർ ഓഫ് സ്മിർണയിൽ അഭയർത്ഥികളാക്കപ്പെട്ട പതിനായിരങ്ങളിൽ ആ സഹോദരീ സഹോദരന്മാരുമുണ്ട്. എന്നാൽ അവർ അമേരിക്കയിലെത്തുന്നത് ഭാര്യാഭർത്താക്കന്മാരായാണ്. ഡിട്രോയിറ്റ്‌ നഗരത്തിലെ വാഹന ഫാക്ടറികളിലൊന്നിൽ നിന്നും ജോലി നഷ്ടമായ ലെഫ്റ്റി മദ്യക്കടത്തിൽ നിന്നാണ് അമേരിക്കൻ ജീവിതം തുടങ്ങുന്നത്. അവർക്ക് മിൽട്ടണും സോയും ജനിക്കുന്നിടത്തു നിന്നും കഥ തുടരുന്നു. അവർക്ക് മകനായി ജനിച്ച മിൽട്ടൺ രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കൻ നേവിയിൽ ചേരുകയും ... കൂടുതൽ വായിക്കുക